ചെന്നൈ മഹാബലിപുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്

ചെന്നൈ മഹാബലിപുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്

ചെന്നൈ മഹാബലിപുരത്ത് കടൽത്തീരത്ത് അടിഞ്ഞ വീപ്പയിൽ നിന്ന് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ഓരോ കിലോ വീതമുള്ള 78 ക്രിസ്റ്റൽ മെതംഫെറ്റാമിൻ പാക്കറ്റുകളാണ് വീപ്പയിലുണ്ടായിരുന്നത്. 100 കോടിക്ക് മുകളിൽ ഇതിന് വില വരുമെന്ന് അധികൃതർ അറിയിച്ചു.

കോകിലമേട് കുപ്പത്തിലെ കടൽത്തീരത്താണ് വീപ്പ അടിഞ്ഞത്. സീൽ ചെയ്തിരുന്ന വീപ്പയിൽ ചൈനീസ് ഭാഷയിൽ എഴുത്തുമുണ്ടായിരുന്നു. ഡീസലാണെന്ന് കരുതി മത്സ്യത്തൊഴിലാളികൾ ഇത് പൊട്ടിച്ചു. എന്നാൽ ഉള്ളിൽ പായ്ക്കറ്റുകൾ കണ്ടതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

ബംഗാൾ ഉൾക്കടൽ വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റേതാകും വീപ്പയെന്നാണ് കണക്കുകൂട്ടൽ. ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ നഷ്ടപ്പെട്ട വീപ്പ തമിഴ്‌നാട് തീരത്ത് അടിഞ്ഞതായിരിക്കുമെന്ന് സംശയിക്കുന്നു

Share this story