കൊലവിളി മുദ്രാവാക്യം: നടപടിയെടുത്ത് ഡിവൈഎഫ്‌ഐ; മേഖലാ സെക്രട്ടറിയെ നീക്കി

കൊലവിളി മുദ്രാവാക്യം: നടപടിയെടുത്ത് ഡിവൈഎഫ്‌ഐ; മേഖലാ സെക്രട്ടറിയെ നീക്കി

മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സംഭവത്തിൽ ഡിവൈഎഫ്‌ഐയുടെ അച്ചടക്ക നടപടി. മൂത്തേടം മേഖലാ സെക്രട്ടറി പി കെ ഷഫീഖിനെ ചുമതലകളിൽ നിന്ന് നീക്കി. പ്രകടനത്തിൽ മുദ്രവാക്യം വിളിച്ച് കൊടുത്തത് ഷഫീഖായിരുന്നു

കണ്ണൂരിൽ ഷുക്കൂറിനെ കൊന്ന് തള്ളുന്നതുപോലെ കൊല്ലുമെന്നായിരുന്നു മുദ്രവാക്യം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് നടപടിയെടുത്തത്. സംഭവത്തിൽ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Share this story