കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകക്കൊപ്പം യോഗം; മന്ത്രി സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകക്കൊപ്പം യോഗം; മന്ത്രി സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

മന്ത്രി വി എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ആരോഗ്യപ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തിൽ പോയത്. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും മന്ത്രിയും ഈ മാസം 15ന് നടന്ന യോഗത്തിൽ ഒന്നിച്ച് പങ്കെടുത്തിരുന്നു

എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മന്ത്രി സുനിൽകുമാറായിരുന്നു നേതൃത്വം നൽകിയിരുന്നത്. തൃശ്ശൂർ കോർപറേഷൻ ഓഫീസിൽ 15ാം തീയതിയാണ് മന്ത്രി ഓഫീസ് വിളിച്ചത്. തന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിലാണ് യോഗം ചേർന്നത്. ഈ യോഗത്തിലാണ് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും പങ്കെടുത്തത്.

മന്ത്രിക്കൊപ്പം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് നൽകുന്ന നിർദേശം അനുസരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Share this story