അവരവര് പഠിച്ചതല്ലേ പാടാനാകൂ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

അവരവര് പഠിച്ചതല്ലേ പാടാനാകൂ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി. പ്രതിപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. വിവാദങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല

മരണവീട്ടിൽ വരുന്നതിനൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും പ്രാവർത്തികമാക്കാൻ ചില പരിമിതികളുണ്ട്. മരണം നടന്നെന്ന് കേട്ടാൻ ആളുകൾ അവിടേക്ക് സ്വാഭാവികമായി വരും. അതുപോലെയാണോ സമരത്തിന് ആളുകൾ തിക്കിത്തിരക്കി പങ്കെടുക്കുന്നത്. അതൊരു നല്ല മാതൃകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു

ആരോഗ്യമന്ത്രിയെ കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് കോൺഗ്രസിന്റെ വാക്കുകളാണെന്നല്ലേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കോൺഗ്രസ് ഇത്രയ്ക്ക് അധ:പതിച്ചുവെന്നാണോ അർഥം. നാട് നടത്തുന്ന പോരാട്ടം ഒരു ദുരന്തത്തിന് എതിരെയാണ്. മന്ത്രിയെ അതിൽ നിന്ന് വേർതിരിച്ച് അപഹസിക്കുന്ന നില വന്നു. അതിന്റെ ഉദ്ദേശ്യമെന്താണ്.

കെപിസിസി പ്രസിഡന്റ് ആ സ്ഥാനത്ത് നിന്ന് നടത്തിയ പദപ്രയോഗം അത്യന്തം ഹീനമാണ്. ചിന്തിക്കുന്നവരെല്ലാം അങ്ങനെയാണ് പറയുന്നത്. അത് കോൺഗ്രസിന്റെ വാക്കുകളാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. അവരവര് പഠിച്ചതല്ലേ അവർക്ക് പാടാനാകൂ. ഞങ്ങൾ പഠിച്ചത് ആ കളരിയിൽ അല്ലെന്നും മുഖ്യന്ത്രി പറഞ്ഞു.

Share this story