എസ് എൻ ഡി പി യൂനിയൻ സെക്രട്ടറിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

എസ് എൻ ഡി പി യൂനിയൻ സെക്രട്ടറിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര എസ് എൻ ഡി പി യൂനിയൻ സെക്രട്ടറി കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് എസ് എൻ ഡി പി യൂനിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മരണത്തെ ചുറ്റിപ്പറ്റി പല ചർച്ചകളും നടക്കുന്നുണ്ട്. വസ്തുത പുറത്തു കൊണ്ടുവരണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു

ഇന്ന് രാവിലെയാണ് യൂനിയൻ ഓഫീസിൽ മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ നിയമനം, മൈക്രോ ഫിനാൻസ് തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. മൈക്രോ ഫിനാൻസ് കേസിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഇയാളിൽ നിന്ന് മൊഴിയെടുത്തിരുന്നു

എസ് എൻ ഡി പി യൂനിയൻ സെക്രട്ടറിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മഹേശൻ ക്രൈംബ്രാഞ്ചിന് കത്ത് നൽകിയിരുന്നു. കേസിൽ കുടുക്കിയാൽ ആത്മഹത്യ ചെയ്യുമെന്നാണ് കത്തിൽ മഹേശൻ പറയുന്നത്. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും കേസിൽ കുടുക്കാൻ ശ്രമം നടക്കുകയാണെന്നും കത്തിൽ പറഞ്ഞിരുന്നു.

Share this story