കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു

കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു

കോഴിക്കോട് വില്യാപ്പള്ളിയിൽ വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് പരുക്കേറ്റത്. കൈക്കാണ് കുത്തേറ്റത്.

വ്യാഴാഴ്ചയാണ് ലിജീഷ് ബഹ്‌റൈനിൽ നിന്നും വന്നത്. ക്വാറന്റൈനിൽ കഴിഞ്ഞ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് ഉള്ളിൽ കടന്ന അക്രമി ലിജീഷിന്റെ കയ്യിൽ കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ മുഖം മൂടി ധരിച്ചിരുന്നു.

ലിജീഷ് സഹായത്തിന് വിളിച്ചതനുസരിച്ച് നാട്ടുകാരെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വടകര പോലീസാണ് കേസ് അന്വേഷിക്കുന്നത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Share this story