വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് ബന്ധുക്കൾ

വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് ബന്ധുക്കൾ

കോട്ടയത്ത് വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ യുവാവ് മരിച്ചു. കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. 39കാരനായ മഞ്ജുനാഥ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതോടെ യുവാവിനെ ആരോഗ്യപ്രവർത്തകർ വന്ന് പരിശോധിച്ചിരുന്നു. തുടർന്ന് വീട്ടിൽ തന്നെ കഴിയാനാണ് നിർദേശം നൽകിയത്. അസുഖം മൂർച്ഛിച്ചതോടെ രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ എത്തിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മഞ്ജുനാഥിന് ചികിത്സ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ രണ്ട് രോഗികൾ ഒരേ സമയം എത്തിയപ്പോഴുണ്ടായ സ്വാഭാവിക കാലതാമസം മാത്രമാണ് നടന്നതെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നു. മഞ്ജുനാഥിന് കൊവിഡ് ബാധിച്ചിരുന്നുയെന്ന് വ്യക്തമല്ല. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Share this story