ഷംനയെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ക്കെതിരെ അഞ്ച് പേര്‍ കൂടി പരാതിയുമായി രംഗത്ത്; ലൈംഗിക ചൂഷണമടക്കം നടന്നു

ഷംനയെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ക്കെതിരെ അഞ്ച് പേര്‍ കൂടി പരാതിയുമായി രംഗത്ത്; ലൈംഗിക ചൂഷണമടക്കം നടന്നു

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ. അഞ്ച് പേര്‍ കൂടി തട്ടിപ്പിന് ഇരയായതായാണ് വിവരം. കൂടുതല്‍ പരാതിക്കാര്‍ ഇനിയുമെത്താന്‍ സാധ്യതയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു

പ്രതികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി വന്നിരുന്നു. കടവന്ത്രയിലെ മോഡല്‍, ആലപ്പുഴയില്‍ നിന്നുള്ള നടി അടക്കം മൂന്ന് പേര്‍ ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു. ഇവരെ കൂടാതെ അഞ്ച് പേര്‍ കൂടിയാണ് പ്രതികള്‍ക്കെതിരെ പരാതിയുമായി വന്നത്.

യുവതികളില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നതിന് പിന്നാലെ ലൈംഗിക ചൂഷണം ഉള്‍പ്പെടെ നടന്നതായി പരാതിയുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കേസുമായി ബന്ധപ്പെട്ട് കാസര്‍കോടുള്ള ടിക് ടോക് താരത്തെ വിളിച്ചു വരുത്തുമെന്നും വിജയ് സാഖറെ അറിയിച്ചു.

Share this story