സംസ്ഥാനത്താകെ 114 ഹോട്ട് സ്‌പോട്ടുകൾ; പുതുതായി രണ്ട് ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്താകെ 114 ഹോട്ട് സ്‌പോട്ടുകൾ; പുതുതായി രണ്ട് ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് പുതുതായി രണ്ട് ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ(വാർഡ് 2) ഹോട്ട് സ്‌പോട്ടിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 114 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 150 പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. ഇതിൽ 91 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ അഞ്ച് പേരും തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യപ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിലവിൽ 1846 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2006 പേർ ഇതിനോടകം രോഗമുക്തി നേടി

Share this story