കേസുകൾ ക്രമാതീതമായി വർധിക്കുന്നു; മലപ്പുറം ജില്ല കൊവിഡ് ഭീതിയിൽ

കേസുകൾ ക്രമാതീതമായി വർധിക്കുന്നു; മലപ്പുറം ജില്ല കൊവിഡ് ഭീതിയിൽ

മലപ്പുറം ജില്ലയിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്ന് 47 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന ജില്ലയായും മലപ്പുറം മാറി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. 22 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ പത്ത് ദിവസമായി ജില്ലയിൽ കൊവിഡ് കേസുകൾ ഉയരുകയാണ്

ഇന്നലെ വരെ 197 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. കേരളത്തിൽ ഏറ്റവുമധികം പ്രവാസികൾ ഉള്ള ജില്ലയായതിനാൽ കൊവിഡ് കേസുകൾ വർധിക്കുമെന്ന് ആരോഗ്യവകുപ്പ് കണക്കുകൂട്ടിയിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി രൂക്ഷമാകുകയാണ്.

ജില്ലയിലെ തെന്നല ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ 17 വരെയുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടുന്ന പ്രവണത മലപ്പുറത്തുണ്ടെന്ന് പോലീസ് പറയുന്നു. ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.

Share this story