മുണ്ടക്കയത്ത് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടികളിലൊരാൾ പീഡനത്തിന് ഇരയായി; മൂന്ന് പേർ അറസ്റ്റിൽ

മുണ്ടക്കയത്ത് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടികളിലൊരാൾ പീഡനത്തിന് ഇരയായി; മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം മുണ്ടക്കയത്ത് പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ പീഡനത്തിന് ഇരയായതായി റിപ്പോർട്ട്. സംഭവത്തിൽ 20 വയസ്സുള്ള മൂന്ന് യുവാക്കളെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ചയാണ് 15 വയസ്സുള്ള രണ്ട് പെൺകുട്ടികൾ വിഷം കഴിഞ്ഞ് ആറ്റിൽ ചാടിയത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടികളിലൊരാൾ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.

ടിക് ടോക് വീഡിയോ ചിത്രീകരിച്ചതിൽ വീട്ടുകാർ വഴക്കു പറയുമെന്ന് ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു കുട്ടികൾ ആദ്യം പറഞ്ഞിരുന്നത്. ബസിൽ മുണ്ടക്കയത്ത് എത്തി വിഷം കഴിച്ച ശേഷം കൈകൾ കൂട്ടിക്കെട്ടിയാണ് ഇവർ പുഴയിലേക്ക് ചാടിയത്.

20 വയസ്സുള്ള മൂന്ന് പേരാണ് സംഭവത്തിൽ പിടിയിലയാത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

Share this story