ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 14 പേർക്ക്; ആറ് പേർ ആരോഗ്യപ്രവർത്തകർ

ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 14 പേർക്ക്; ആറ് പേർ ആരോഗ്യപ്രവർത്തകർ

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേർക്ക്. ഇതിൽ ആറ് പേർ ആരോഗ്യ പ്രവർത്തകരാണ്. മലപ്പുറം ജില്ലയിൽ അഞ്ച് പേർക്കും കോട്ടയം ജില്ലയിൽ നാല് പേർക്കും തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ജീവനക്കാർ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി എന്നിവരാണ് സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകർ. മലപ്പുറത്തെ അഞ്ച് പേരിൽ മൂന്ന് പേർ ഡോക്ടർമാരും രണ്ട് പേർ നഴ്‌സുമാരുമാണ്

കോട്ടയത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ രണ്ട് മക്കൾക്കും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് 15 പേർക്കായിരുന്നു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this story