ഉയരുന്ന ആശങ്ക: എടപ്പാളിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ സമ്പർക്കപ്പട്ടികയിൽ 20,000ത്തോളം പേർ

ഉയരുന്ന ആശങ്ക: എടപ്പാളിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ സമ്പർക്കപ്പട്ടികയിൽ 20,000ത്തോളം പേർ

മലപ്പുറം എടപ്പാളിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരുടെയും സമ്പർക്ക പട്ടികയിലുള്ളത് 20,000ത്തോളം പേർ. ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിന് കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. ശിശുരോഗ വിദഗ്ധനായ ഡോക്ടർക്കും ഫിസിഷ്യനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശിശുരോഗ വിദഗ്ധന്റെ പട്ടിയിൽ രോഗികളും ബന്ധുക്കളുമടക്കം ഒപിയിൽ എത്തിയ പതിനായിരം പേരും ഐപിയിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യൻ ഒപിയിലും ഐപിയിലുമായി ബന്ധപ്പെട്ട് ആറായിരത്തോളം പേരുമായാണ്. ഇവർക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. ശിശു രോഗ വിദഗ്ധന്റെ പട്ടികയിൽ നവജാത ശിശുക്കൾ വരെയുണ്ട്

സമ്പർക്കത്തിൽ വന്നവരിൽ ഇതുവരെ കണ്ടെത്തിയവരിൽ എല്ലാവരോടും വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകാനും ആയിരം പേരെ പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചു.

Share this story