ഷംന ബ്ലാക്ക് മെയിൽ കേസ്: മേക്കപ്പ് മാൻ ഹാരിസ് പിടിയിൽ; സിനിമാ താരങ്ങളിൽ നിന്നും മൊഴിയെടുത്തു

ഷംന ബ്ലാക്ക് മെയിൽ കേസ്: മേക്കപ്പ് മാൻ ഹാരിസ് പിടിയിൽ; സിനിമാ താരങ്ങളിൽ നിന്നും മൊഴിയെടുത്തു

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസ് പിടിയിൽ. റഫീഖ് അടക്കമുള്ള പ്രതികളെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുത്തത് ഇയാളായിരുന്നു. വിവാഹാലോചനയുടെ ഇടനിലക്കാരനായി നിന്നതും ഹാരിസാണ്.

ഹാരിസിനെ ചോദ്യം ചെയ്തുവരികയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു. ഷംനയുടെ കേസിന് പുറമെ ഏഴ് കേസുകൾ കൂടി പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം പ്രതികൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ഒരു പെൺകുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നൽകിയിട്ടുള്ളത്.

എട്ട് പ്രതികളാണ് ഇതുവരെ പിടിയിലായത്. മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറയുന്നു. അന്വേഷണം സിനിമാ മേഖലയിലേക്കും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. ഷംനക്കൊപ്പം വിദേശ രാജ്യങ്ങളിൽ സ്റ്റേജ് ഷോയിൽ പങ്കെടുത്ത നാല് സിനിമാ താരങ്ങളിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി

Share this story