സമൂഹമാധ്യമങ്ങളിൽ താരമായ ദേവു ചന്ദനയുടെ പിതാവ് ആത്മത്യ ചെയ്ത നിലയിൽ

സമൂഹമാധ്യമങ്ങളിൽ താരമായ ദേവു ചന്ദനയുടെ പിതാവ് ആത്മത്യ ചെയ്ത നിലയിൽ

ചെണ്ട മേളത്തോടൊപ്പം നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ദേവു ചന്ദനയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ ആലപ്പുഴ നൂറനാട് കിഴക്കേക്കര വീട്ടിൽ ബി ചന്ദ്രബാബുവാണ് തൂങ്ങിമരിച്ചത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയുടെ പിന്നിലെ നഴ്‌സിംഗ് ഹോസ്റ്റലിന് സമീപത്തെ മരത്തിലാണ് ചന്ദ്രബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പെയിന്റിംഗ് തൊഴിലാളിയായിരുന്നു ചന്ദ്രബാബു. തലച്ചോറിലെ കോശങ്ങൾ നശിച്ചു പോകുന്ന ഗുരുതര രോഗം ബാധിച്ച ദേവുവിനെ കഴിഞ്ഞാഴ്ച എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് കുട്ടിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്

നൂറനാട് സിബിഎംഎച്ച്എസ് സ്‌കൂൾ വിദ്യാർഥിനിയാണ് ഒമ്പതുവയസ്സുകാരിയായ ദേവു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ചികിത്സക്ക് ഉൾപ്പെടെ പണം കണ്ടെത്താൻ വിഷമിക്കുന്ന സ്ഥിതിയിലായിരുന്നു. ഈ മനോവിഷമമാണ് ചന്ദ്രബാബുവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

Share this story