ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെക്കുറിച്ചും അന്വേഷണം; ടിക് ടോക് താരത്തെ ചോദ്യം ചെയ്യുന്നു

ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെക്കുറിച്ചും അന്വേഷണം; ടിക് ടോക് താരത്തെ ചോദ്യം ചെയ്യുന്നു

നടി ഷംന കാസമിനെ ബ്ലാക്ക് മെയിംലിംഗ് ചെയ്ത കേസില്‍ സിനിമാ നിര്‍മാതാവിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ്. വിവാഹ തട്ടിപ്പ് സംഘം വീട്ടിലെത്തിയതിന് പിന്നാലെ നിര്‍മാതാവും വീട്ടിലെത്തിയിരുന്നു. വിദേശത്ത് നിന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാവ് വീട്ടിലെത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു

കേസില്‍ ടിക് ടോക് താരത്തിന്റെ മൊഴിയെടുക്കുകയാണ്. ഇയളുടെ ചിത്രം ഉപയോഗിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.

നിര്‍മാതാവ് വീട്ടിലെത്തിയെന്ന് ഷംന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെയും ചോദ്യം ചെയ്യും. ജൂണ്‍ 20ന് ഷംന ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്ന് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഷംനയുമായി വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ താനാരെയും ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടുകാര്‍ ഇക്കാര്യം നിര്‍മാതാവിനെ അറിയിച്ചു. എന്നാല്‍ നിര്‍മാതാവ് തന്റെ ഫോണിലേക്ക് ഷംന സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് പറയുകയായിരുന്നു. ഇത് ഷംന പോലീസിനോട് പറഞ്ഞിരുന്നു.

Share this story