ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. എല്‍ എന്‍ ജെ പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷാജി രോഗമുക്തി നേടിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ തിരികെ വീട്ടില്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം വൃക്കരോഗത്തിന് പരിശോധനക്കായി എത്തിയപ്പോഴാണ് വീണ്ടും കൊവിഡ് പോസിറ്റീവാണെന്ന് കാണിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായി. ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിമൂന്നായി.

Share this story