എയർപോർട്ടിൽ ജോലി ചെയ്യുന്ന പൊലീസുകാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കരുത്; ഡിജിപി

എയർപോർട്ടിൽ ജോലി ചെയ്യുന്ന പൊലീസുകാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കരുത്; ഡിജിപി

എയർപോർട്ടിൽ ജോലി ചെയ്യുന്ന പൊലീസുകാരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. എയർപോർട്ടിൽ ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥർക്ക് പിപിഇ കിറ്റുകൾ ഉൾപ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കണമെന്നും ഡിജിപി നിർദേശം നൽകി.
പ്രത്യേക ഡ്യൂട്ടിക്കാർ നേരിട്ട് ഡ്യൂട്ടി പോയിന്റിലെത്തി മടങ്ങണം. ഇവർ പൊലീസ് സ്റ്റേഷനുമായി സമ്പർക്കം പുലർത്തരുത്. വാറണ്ട് പ്രതികളുടെ അറസ്റ്റ് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാക്കണം. കണ്ടൈൻമെൻ്റ് സോണുകളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആൻറിജൻ ടെസ്റ്റിന് വിധേയരാക്കണമെന്നും ഡിജിപി നിർദേശം നൽകി.

അതേസമയം ഇന്ന് സംസ്ഥാനത്ത് ആകെ 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം തന്നെ സമൂഹ വ്യാപന ഭീഷണിയിലാണ്.

Share this story