ഭാര്യയുമായി വഴക്കിട്ട് ക്വാറന്റൈന്‍ ലംഘിച്ച് വീട്ടില്‍ നിന്നിറങ്ങി; ഓടിച്ചിട്ട് പിടികൂടി ആരോഗ്യ പ്രവര്‍ത്തകര്‍

ഭാര്യയുമായി വഴക്കിട്ട് ക്വാറന്റൈന്‍ ലംഘിച്ച് വീട്ടില്‍ നിന്നിറങ്ങി; ഓടിച്ചിട്ട് പിടികൂടി ആരോഗ്യ പ്രവര്‍ത്തകര്‍

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ച് നഗരത്തിലിറങ്ങിയ ആളെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി. സൗദിയില്‍ നിന്നെത്തിയ ഇയാള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരന്നു. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് ഊന്നുകല്‍ സ്വദേശി വീട്ടില്‍ നിന്നിറങ്ങി നഗരത്തിലെത്തിയത്.

പോലീസുകാര്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മാസ്‌ക് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചെത്തിയ ആളെ കണ്ടത്. തുടര്‍ന്ന് വിവരം തിരക്കിയപ്പോഴാണ് വിദേശത്ത് നിന്നെത്തിയ ആളാണെന്നും ക്വാറന്റൈന്‍ ലംഘിച്ച് ഇറങ്ങിയതാണെന്നും മനസ്സിലായത്. ഇതോടെ പോലീസ് വീട്ടുകാരുടെ നമ്പര്‍ വാങ്ങി കാര്യം അന്വേഷിച്ചു.

ആശുപത്രിയിലേക്ക് പോകാന്‍ പോലീസ് പറഞ്ഞത് ഇയാള്‍ നിരസിച്ചു. തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ചത്. ഇവരെ കണ്ടതും ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സാഹസികമായി ഇയാളെ പിടികൂടി കൈകാലുകള്‍ ബന്ധിച്ച ശേഷമാണ് ആംബുലന്‍സില്‍ കൊണ്ടുപോയത്.

Share this story