സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍, സിപിഎമ്മുമായി ബന്ധമില്ല; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത കൊടുക്കുന്നുവെന്നും അമ്മ

സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍, സിപിഎമ്മുമായി ബന്ധമില്ല; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത കൊടുക്കുന്നുവെന്നും അമ്മ

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനെന്ന് സന്ദീപിന്റെ മാതാവ് ഉഷ. സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് താന്‍ പറഞ്ഞുവെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെ ഇവര്‍ രൂക്ഷമായി വിമര്‍ശിച്ചു. അങ്ങനെ വാര്‍ത്ത കൊടുക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഉഷ പറഞ്ഞു. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉഷ ഇക്കാര്യം പറയുന്നത്.

സന്ദീപ് വോട്ട് കൊടുക്കുന്നത് ബിജെപിക്കാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും പോകാറുണ്ട്. പിന്നെങ്ങനെയാണ് അവന്‍ സിപിഎമ്മാകുന്നത്. ചാനലുകള്‍ കേട്ടത് ശരിയായിട്ടായിരിക്കില്ല. സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് താന്‍ പറഞ്ഞ രീതിയിലുള്ള വാര്‍ത്ത തിരുത്തണം. അല്ലെങ്കില്‍ അവര്‍ക്കെതിരെ ഞാന്‍ കേസ്് കൊടുക്കുമെന്നും ഉഷ പറഞ്ഞു

വീഡിയോ കാണാം

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ; സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍; ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധം

Posted by Kairali News Online on Wednesday, July 8, 2020

Share this story