എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍, വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: മന്ത്രി സുനില്‍കുമാര്‍

എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍, വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: മന്ത്രി സുനില്‍കുമാര്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍. ജില്ലയില്‍ വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്നും മുന്നറിയിപ്പുകള്‍ ഇല്ലാതെയാകും ലോക്ക് ഡൗണ്‍ പ്രഖ്യാപനമെന്നും മന്ത്രി അറഇയിച്ചു

ജില്ലയുടെ സ്ഥിതി അതീവ ഗുരുതരമാണ്. മെട്രോപൊളിറ്റന്‍ സിറ്റിയുള്ള ജില്ലയായതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കും. കണ്ടെയ്‌മെന്റ് സോണുകളില്‍ എവിടെയെങ്കിലും സ്ഥിതി ഗുരുതരമായാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Share this story