എല്ലാം ചെയ്തത് റാഷിദ് പറഞ്ഞിട്ട്, സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ജാമ്യഹര്‍ജിയില്‍ സ്വപ്ന

എല്ലാം ചെയ്തത് റാഷിദ് പറഞ്ഞിട്ട്, സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ജാമ്യഹര്‍ജിയില്‍ സ്വപ്ന

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്ന് മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് സ്വപ്‌ന ഇക്കാര്യം പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. യുഎഇ നയതന്ത്ര പ്രതിനിധി റാഷിദ് ഖാമിസ് ആവശ്യപ്പെട്ടതിനനുസരിച്ച് മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും സ്വപ്‌ന പറയുന്നു

തിരുവനന്തപുരത്തെ കാര്‍ഗോ കോംപ്ലക്‌സില്‍ ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ റാഷിദ് ഖാസിമി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അസി. കമ്മീഷണറെ വിളിച്ചത്. സ്വര്‍ണം പിടികൂടുമെന്ന് ഉറപ്പായതോടെ തിരിച്ചയക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും സ്വപ്‌ന പറയുന്നു

ബാഗേജ് തിരിച്ചയക്കാന്‍ അപേക്ഷ തയ്യാറാക്കണമെന്ന് റാഷിദ് ഖാമിസ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജുലൈ മൂന്നിന് അപേക്ഷ തയ്യാറാക്കി ഖാമിസിന് മെയില്‍ ചെയ്തു. യുഎഇ കോണ്‍സുലേറ്റിലെ ജോലി അവസാനിപ്പിച്ചുവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തനത്തിനുള്ള തന്റെ അനുഭവ പരിചയം കണക്കിലെടുത്ത് പല കാര്യങ്ങളും തന്നെ ഏല്‍പ്പിക്കാറുണ്ടായിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി നാളെ ഇത് പരിഗണിക്കും.

Share this story