സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; എൻഐഎ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; എൻഐഎ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എൻഐഎ ഏറ്റെടുത്ത കേസാണ് ഇതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഇവരുടെ ജാമ്യാപേക്ഷ തള്ളണം. സ്വപ്ന കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ സന്ദീപിൻ്റെ ഭാര്യ സൗമ്യയുടെ മൊഴിയുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു.

സ്വപ്നയുടെ ഫോൺ ഇപ്പോൾ സ്വിച്ച്ഡ് ഓഫാണ്. അവർ മനപൂർവം ഹാജരാകുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇവർ മനപൂർവം ഹാജരാവുന്നില്ല. പ്രതി സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാർജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കേന്ദ്രം അറിയിക്കുന്നു. അഡ്വക്കറ്റ് രവിപ്രകാശ് ആണ് കേന്ദ്രത്തിനു വേണ്ടി ഹാജരായത്.

എൻഐഎ ഏറ്റെടുത്ത കേസ് ആയതുകൊണ്ട് തന്നെ ഹൈക്കോടതി കേസ് കേൾക്കരുത് എന്നാണ് കേന്ദ്രം പറയുന്നത്. ഇത് എൻഐഎ കോടതിയാണ് പരിഗണിക്കേണ്ടത്. ഹൈക്കോടതിയല്ല എന്നും കേന്ദ്രം പറയുന്നു.

Share this story