സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ ചുമത്തിയേക്കും; എന്‍ ഐ എ അഭിഭാഷകനെതിരെ കസ്റ്റംസിന്റെ പരാതി

സ്വര്‍ണക്കടത്ത് കേസ്: യുഎപിഎ ചുമത്തിയേക്കും; എന്‍ ഐ എ അഭിഭാഷകനെതിരെ കസ്റ്റംസിന്റെ പരാതി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍ ഐ എ കൊച്ചി യൂനിറ്റാണ് കേസ് ഏറ്റെടുക്കുന്നത്. സ്വര്‍ണക്കടത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും തീവ്രവാദ ബന്ധവും അന്വേഷിക്കും. യുഎപിഎയിലെ 15,16,17,18 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക.

അതിനിടെ ഹൈക്കോടതിയിലെ എന്‍ ഐ എ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തുവന്നു. എന്‍ ഐ എ അഭിഭാഷകന്‍ സ്വര്‍ണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വര്‍ണക്കടത്തുകാര്‍ക്കായി കോടതിയില്‍ തുടര്‍ച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു. അഡ്വ. എം അജയ്‌ക്കെതിരെയാണ് ആക്ഷേപം

കേസിലെ മുഖ്യകണ്ണി സന്ദീപ് നായാരാണെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വപ്‌നയും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി സന്ദീപായിരിക്കും. സ്വപ്‌ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം പ്രതിയുമാകും

Share this story