പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളി; സിപിഐ എം

പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളി; സിപിഐ എം

സ്വര്‍ണക്കടത്തുകേസില്‍ നടക്കുന്ന പ്രതിപക്ഷസമരങ്ങള്‍ക്കെതിരെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയാണെന്നാണ് സി.പി.ഐ.എം. ആരോപിച്ചു.

സ്വര്‍ണക്കടത്തിന്റെ മറവില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍. പ്രതിപക്ഷത്തിന്റേത് അധികാരമോഹം മുന്‍നിര്‍ത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയസമരം മാത്രമാണെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍പറത്തി മനുഷ്യജീവന്‍വച്ചു പന്താടുകയാണ് പ്രതിപക്ഷം. എന്‍.ഐ.എ. അന്വേഷണം ശരിയായി നടന്നാല്‍ പലരും കുടുങ്ങുമെന്ന ഭയമാണ് ബിജെപിക്കും യുഡിഎഫിനും.

എന്‍.ഐ.എ. അന്വേഷണത്തിന് തുരങ്കം വെക്കാനാണോ പ്രക്ഷോഭമെന്ന് സംശയിക്കുന്നതായും സിപിഐഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Share this story