സ്വര്‍ണക്കടത്ത് കേസ്: സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴി എടുക്കും

സ്വര്‍ണക്കടത്ത് കേസ്: സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴി എടുക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സരിത്, സന്ദീപ് നായര്‍ എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴി എടുക്കാന്‍ നീക്കം. കേസില്‍ സ്വപ്‌നയുടെ പങ്ക് സംബന്ധിച്ച് ഇവര്‍ക്ക് വിവരമുണ്ടെന്നാണ് കരുതുന്നത്. ഇവരുടെ മൊഴിയെടുക്കാനായി കസ്റ്റംസ് അടുത്താഴ്ച അപേക്ഷ നല്‍കും

അതേസമയം യൂനിയന്‍ നേതാവ് ഹരിരാജിന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. ഇന്നലെ പകല്‍ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹരിരാജിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇയാള്‍ ബന്ധപ്പെട്ടിരുന്നു.

അടിയന്തര ബാഗ് ആണെന്നും ഇത് പിടിച്ചുവെക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു ഹരിരാജിന്റെ ഭീഷണി. ഇയാളുടെ ബിജെപി ബന്ധത്തെ കുറിച്ച് കഴിഞ്ഞ ദിവസം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കസ്റ്റംസ് ഇദ്ദേഹത്തിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന സൂചന നല്‍കുന്നത്.

Share this story