പൂന്തുറയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിനെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍; നടപടി ആവശ്യപ്പെട്ടു

പൂന്തുറയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിനെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍; നടപടി ആവശ്യപ്പെട്ടു

പൂന്തുറയില്‍ കൊവിഡ് പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍. വനിതാ ഡോക്ടര്‍ അടക്കം ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചത് അംഗീകരിക്കാനാകാത്തത് ആണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ട്വീറ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇവര്‍ കത്തയച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു

സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ പൂന്തുറയില്‍ ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയുമായിരുന്നു. പ്രതിപക്ഷത്തിന്റെ പിന്നാമ്പുറ രാഷ്ട്രീയ കളികളാണ് പ്രതിഷേധത്തിലേക്ക് ആളുകളെ ഇളക്കി വിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അധികൃതര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു.

കൊവിഡ് പടരുന്നുവെന്നത് വ്യാജ പ്രചാരാണമെന്നായിരുന്നു ജനങ്ങള്‍ക്കിടയില്‍ പറഞ്ഞു പരത്തിയത്. ഇതോടെയാണ് പൂന്തുറയിലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതും.

Share this story