സമ്പര്‍ക്കത്തിലൂടെ ഇന്ന് 144 പേര്‍ക്ക് രോഗബാധ; മലപ്പുറത്ത് 21 പേര്‍

സമ്പര്‍ക്കത്തിലൂടെ ഇന്ന് 144 പേര്‍ക്ക് രോഗബാധ; മലപ്പുറത്ത് 21 പേര്‍

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 144 പേര്‍ക്ക്. തുടര്‍ച്ചയായ മൂന്ന് ദിവസം ഇരുന്നൂറിലധികം സമ്പര്‍ക്ക രോഗികള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് പക്ഷേ അതില്‍ കുറവ് വന്നിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ച 449 പേരില്‍ 18 പേര്‍ ഉറവിടം അറിയാത്ത കേസുകളാണ്. ആലപ്പുഴയില്‍ 119 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറത്ത് 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. 21 പേരില്‍ 19 പേരും പൊന്നാനിയിലാണ്

കണ്ണൂരില്‍ 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. കൊല്ലത്ത് 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോഴിക്കോട് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 9 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തൃശ്ശൂര്‍ ജില്ലയില്‍ ആറ് പേര്‍ക്കും പത്തനംതിട്ടയില്‍ 14 പേര്‍ക്കും കോട്ടയത്ത് 3 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇടുക്കിയില്‍ ഒരാള്‍ക്കും കാസര്‍കോട് ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്‌

Share this story