കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടില്ലെന്ന് പറയാനാകില്ല: കെ സുധാകരന്‍

കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടില്ലെന്ന് പറയാനാകില്ല: കെ സുധാകരന്‍

കള്ളക്കടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാകില്ലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും വശങ്ങളിലുമൊക്കെ നില്‍ക്കുന്ന സ്വപ്‌നയുടെ ഫോട്ടോ പുറത്തുവന്നു. എന്നിട്ടും മുഖ്യമന്ത്രിയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണം. പത്താം ക്ലാസ് പാസാകാത്ത സ്വപ്നക്ക് ജോലി കൊടുത്ത് അഭ്യസ്ത വിദ്യരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചു.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവങ്കര്‍ പഴയ എസ് എഫ് ഐക്കാരനാണ്. ഇദ്ദേഹം കെഎസ്ഇബി ചെയര്‍മാനായ സമയത്താണ് എസ് എന്‍ സി ലാവ്‌ലിന്‍ കരാറിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടട്ത്.

അഭിമാനബോധം ഉണ്ടെങ്കില്‍ പിണറായി രാജിവെക്കണം. സരിത കേസ് കൊണ്ട് നാടിന് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായില്ല. കൊവിഡ് നിയന്ത്രണം ലംഘിക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താന്‍ മന്ത്രി കെ കെ ശൈലജ ശ്രമിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു

Share this story