ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും; എന്‍ഐഎ, കസ്റ്റംസ് സംഘങ്ങള്‍ തിരുവനന്തപുരത്ത്

ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും; എന്‍ഐഎ, കസ്റ്റംസ് സംഘങ്ങള്‍ തിരുവനന്തപുരത്ത്

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും. എന്‍ ഐ എയുടെയും കസ്റ്റംസിന്റെയും സംഘങ്ങള്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എന്‍ ഐ എ ഇന്നലെ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇതുണ്ടായില്ല

കസ്റ്റംസ് ഇന്ന് ശിവശങ്കറിന്റെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ച ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണെന്നാണ് സൂചന. എന്നാല്‍ ശിവശങ്കറിന് കേസില്‍ നേരിട്ട് പങ്കില്ലെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ശിവശങ്കറിന്റെ അസാന്നിധ്യത്തിലും പ്രതികള്‍ ഫ്‌ളാറ്റില്‍ എത്താറുണ്ടായിരുന്നു

തിരുവനന്തപുരത്തുള്ള എന്‍ ഐ എ സംഘവും ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയേക്കും. കൂടാതെ ഓഫീസിലും പരിശോധിക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിനും വലിയ തിരിച്ചടിയാണ്.

Share this story