ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി സര്‍ക്കാരിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. വിധിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്

കോടതി നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കും. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു

റിവ്യു പെറ്റീഷന്‍ നല്‍കില്ലെന്ന സൂചനയും മന്ത്രി നല്‍കി. ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി.

Share this story