കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിക്ക് കൊവിഡ്; ചേരാനെല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ക്വാറന്റൈനില്‍

കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിക്ക് കൊവിഡ്; ചേരാനെല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ക്വാറന്റൈനില്‍

കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. എറണാകുളം ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിക്ക് പിറ്റേ ദിവസമാണ് കൊവിഡ് പരിശോധന നടത്തിയത്.

പരിശോധനാ ഫലം പോസീറ്റീവായതോടെ സ്‌റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന എസ് ഐ ഉള്‍പ്പെടെ 19 പോലീസുകാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇതോടെ സ്‌റ്റേഷന്റെ പ്രവര്‍ത്തനവും താളം തെറ്റി. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് ആളെ എത്തിച്ചാണ് പ്രവര്‍ത്തനം തുടരുന്നത്.

Share this story