സ്പീക്കര്‍ രാജിവെക്കണം, സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും യുഡിഎഫ്

സ്പീക്കര്‍ രാജിവെക്കണം, സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും യുഡിഎഫ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും കൊണ്ടുവരണമെന്നാണ് തീരുമാനമെന്നും ഇതിനായി പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയതായും കണ്‍വീനര്‍ പറഞ്ഞു

പ്രമേയങ്ങള്‍ എന്ന് അവതരിപ്പിക്കുമെന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമായിട്ടില്ല. മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിക്കും. സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന വ്യക്തി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ യുവതിയുമായി ഇത്തരത്തില്‍ സൗഹൃദ ബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ രാഷ്ട്രീയ നീക്കം നടത്തണമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്

എന്‍ ഐ എ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നടത്തിയ നീക്കങ്ങള്‍ വ്യക്തമായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും ബെന്നി പറഞ്ഞു

Share this story