ശിവശങ്കറിന് സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് സരിത്തിന്റെ മൊഴി

ശിവശങ്കറിന് സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് സരിത്തിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പ്രതി സരിത് മൊഴി നല്‍കി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് സരിത് ഇക്കാര്യം പറഞ്ഞത്. ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണെന്നും സരിത് സമ്മതിച്ചു

പല കള്ളക്കടത്തിന്റെയും ഗൂഢാലോചന നടന്നത് ഈ ഫ്‌ളാറ്റില്‍ വെച്ചാണ്. സ്വപ്‌ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍.

ഇന്ന് മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാള്‍ ദീര്‍ഘകാലമായി ഒളിവിലായിരുന്ന ജലാല്‍ ആണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടന്ന സ്വര്‍ണക്കടത്തിന്റെ മുഖ്യപ്രതിയാണ് ഇയാള്‍. ഏറെക്കാലമായി ഇയാളെ കസ്റ്റംസ് അന്വേഷിക്കുകയായിരുന്നു. ഇന്നലെ രാത്രി നാടകീയമായി ഇയാള്‍ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

Share this story