ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; അന്വേഷണം ഉന്നതതലത്തിലേക്കും

ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; അന്വേഷണം ഉന്നതതലത്തിലേക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കസ്റ്റംസിന്റെ ഓഫീസിൽ ചോദ്യം ചെയ്യലിനായി ശിവശങ്കർ ഹാജരാകുകയായിരുന്നു. സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ

ഡിആർഐ സംഘം ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ഇപ്പോൾ ഹാജരായിരിക്കുന്നത്. പ്രതികളുമായി ശിവശങ്കറിനുള്ളത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഫോണിൽ വിളിച്ചിരുന്നതായി രേഖകൾ. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

സരിത് ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ ഒമ്പത് തവണ ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. അഞ്ച് തവണ ശിവശങ്കർ തിരിച്ചും വിളിച്ചതായി കാണുന്നു. ദീർഘനേരമുള്ള സംഭാഷണവും ഇതിലുണ്ട്. സരിത് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പും ഇവർ തമ്മിൽ സംസാരിച്ചിട്ടുണ്ട്

Share this story