ശിവശങ്കര്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു, മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

ശിവശങ്കര്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു, മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

സംസ്ഥാനത്തെ അപമാനിച്ച ആളുകള്‍ക്ക് കുട പിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ട്. ഇതിന്റെ തെളിവുകളും പുറത്തുവന്നു. നാല് വര്‍ഷത്തോളം മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിച്ചയാളാണ് ശിവശങ്കര്‍.

ഇനിയും മുഖ്യമന്ത്രിക്ക് എന്ത് തെളിവാണ് വേണ്ടത്. ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു. ഇതിന്റെ തെളിവുകളും പുറത്തുവന്നു. എട്ട് മണിക്കൂറോളം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോള്‍ അങ്ങേയ്ക്ക് ഒരു ഉളുപ്പും തോന്നിയില്ലേ. അങ്ങയുടെ മന്ത്രിസഭയിലെ കെ ടി ജലീലിന്റെ ഫോണ്‍ കോള്‍ രേഖകള്‍ പുറത്തുവന്നു

അന്വേഷണത്തിന് മുമ്പ് തന്നെ ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി. ഐടി വകുപ്പിലെ ഒരു ഫെല്ലോക്കെതിരെയും തെളിവുകള്‍ വന്നു. ഞങ്ങളുടെ പ്രശ്‌നം വിഷയദാരിദ്ര്യമല്ല. വിഷയബാഹുല്യമാണ്. കള്ളക്കടത്ത് പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കറെ പോലും അങ്ങ് ന്യായീകരിക്കുന്നു. കേരള നിയമസഭയുടെ അന്തസ്സാണ് കളഞ്ഞു കുളിച്ചതെന്നും ചെന്നിത്തല ആരോപിച്ചു

Share this story