ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണവലയത്തില്‍; നാട്ടിലെത്തിക്കുമെന്ന് എന്‍ ഐ എ

ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണവലയത്തില്‍; നാട്ടിലെത്തിക്കുമെന്ന് എന്‍ ഐ എ

സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നിരീക്ഷണത്തില്‍. എന്‍ ഐ എയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതിനാല്‍ തന്നെ ഇയാളുടെ ഒളിവ് ജീവിതം വെറും അബദ്ധമാണ്.

ദുബൈയിലുള്ള ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍ ഐ എ അറിയിച്ചു, കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തിന് ഗള്‍ഫ് താവളമാക്കിയവരെ നാട്ടില്‍ എത്തിക്കുമെന്ന് എന്‍ ഐ എ അറിയിക്കുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ ഐ എ അന്വേഷിക്കുന്ന പ്രതി താനല്ലെന്ന് അവകാശപ്പെട്ട് ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ നേടുന്ന പ്രതി ഇയാള്‍ തന്നെയാണെന്ന് എന്‍ ഐ എ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഫൈസലിന്റെ ഫോണ്‍ ഓഫായ നിലയിലാണ്.

Share this story