ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകള്‍; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കായിക മന്ത്രി ഇ പി ജയരാജനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല

അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. കായികതാരം ബോബി അലോഷ്യസ് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.

ബി എസ് സി സ്‌പോര്‍ട്്‌സ് സയന്‍സ് പഠിക്കാനായാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇവര്‍ക്ക് ഫണ്ട് അനുവദിച്ചത്. എന്നാല്‍ ലണ്ടനിലെത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു.

2003ല്‍ 15 ലക്ഷം രൂപയാണ് കേരള സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ 34 ലക്ഷം രൂപയും നല്‍കി. പഠനം പൂര്‍ത്തിയാക്കി തിരികെ വന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നതായിരുന്നു സര്‍ക്കാരുകളുടെ നിര്‍ദേശം. മാധ്യമപ്രവര്‍ത്തകനായ ഷാജന്‍ സ്‌കറിയയാണ് ഇവരുടെ ഭര്‍ത്താവ്. ഇദ്ദേഹത്തിനെ പരിശീലകന്‍ എന്ന് പരിചയപ്പെടുത്തി താരം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Share this story