ഇടുക്കി ശാന്തന്‍പാറയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ മരിച്ച നിലയില്‍

ഇടുക്കി ശാന്തന്‍പാറയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ മരിച്ച നിലയില്‍

ഇടുക്കി ശാന്തന്‍പാറയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ മാസം 28ന് പച്ചക്കറി വണ്ടിയില്‍ കയറിയാണ് ഇയാള്‍ നാട്ടിലെത്തിയത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്രവം പരിശോധനക്കായി എടുക്കുകയും ചെയ്തു. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല.

Share this story