ജാഗ്രതക്കുറവ് സംഭവിച്ചു; എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ജാഗ്രതക്കുറവ് സംഭവിച്ചു; എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കസ്റ്റംസ് ചോദ്യം ചെയ്ത മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലെ ജാഗ്രതാക്കുറവ്, പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ആക്ഷേപങ്ങളാണ് ശിവശങ്കറിനെതിരെയുള്ള ആരോപണങ്ങള്‍. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയും അടക്കമുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.

ശിവശങ്കര്‍ സര്‍വീസില്‍ തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്ന നിലപാടാണ് സിപിഎമ്മിനുമുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയവിനിമയം നടത്തി. അന്വേഷണവിധേയമായിട്ടാകും സസ്‌പെന്‍ഡ് ചെയ്യുക. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചേക്കും.

Share this story