സ്വർണക്കടത്ത് കേസ് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു; നിർണായക തെളിവെടുപ്പ്

സ്വർണക്കടത്ത് കേസ് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു; നിർണായക തെളിവെടുപ്പ്

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് എൻ ഐ എ സംഘം ഇരുവരെയും കൊണ്ട് തെളിവെടുപ്പ് നടത്തിയത്.

സന്ദീപിനെ ഫെദർ ഫ്‌ളാറ്റിൽ എത്തിച്ചെങ്കിലും വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. പാർക്കിംഗ് ഏരിയയിൽ വെച്ച് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അരുവിക്കരയിലെ വീട്ടിൽ സന്ദീപിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കി. സന്ദീപിന്റെ അമ്മയുമായും ഉദ്യോഗസ്ഥർ സംസാരിച്ചു.

സ്വപ്‌നയെയും ഫെദർ ഫ്‌ളാറ്റിൽ തെളിവെടുപ്പിന് എത്തിച്ചു. കാറിൽ നിന്ന് പുറത്തിറക്കിയില്ല. അമ്പലമുക്കിലെ ഫ്‌ളാറ്റിലും സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റിലും എൻ ഐ എ സംഘം പരിശോധന നടത്തി. പിടിപി നഗറിലെ വാടക വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

ലോക്കൽ പോലീസിന്റെ സഹായം തേടാതെയാണ് പരിശോധന നടക്കുന്നത്. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുന്ന വിവരം പോലീസിനെ അവസാന നിമിഷമാണ് അറിയിച്ചത്. ഇന്ന് രാവിലെ സന്ദീപിന്റെ സ്ഥാപനത്തിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു

Share this story