കടലാസ് പദ്ധതിയുമായി വരുന്ന മാരീചൻമാരെ തിരിച്ചറിയുക; വിമർശനവുമായി സിപിഐ മുഖപത്രം

കടലാസ് പദ്ധതിയുമായി വരുന്ന മാരീചൻമാരെ തിരിച്ചറിയുക; വിമർശനവുമായി സിപിഐ മുഖപത്രം

സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. മാഫിയ ലോബികൾ ഇടതുപക്ഷ പ്രകടനപത്രികക്ക് അന്യമാണ്. കടലാസു പദ്ധതികളുമായി വരുന്ന മാരീചൻമാരെ ഇടതുപക്ഷം തിരിച്ചറിയണമെന്ന് ലേഖനത്തിൽ പറയുന്നു

കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണം. ചിലർ ചട്ടം ലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്ന് കെ ടി ജലീലിന്റെ പേര് പരാമർശിക്കാതെ ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ വെറും പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല

ചില അവതാരങ്ങൾ ഈ സർക്കാരിനെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് മുൻകൂട്ടി കണ്ടവരാണ് ഇടതുപക്ഷ നേതാക്കൾ. നേതാക്കളെ സ്വാധീനിക്കാൻ സാധിക്കില്ലെന്ന് ബോധ്യമായതു കൊണ്ടാകാം ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാൻ ശ്രമിച്ചത്. അത്തരം ഉന്നതർ അവരുടെ വലയിൽ വീണിട്ടുണ്ടെങ്കിൽ അവർ തന്നെ ഇതിനുത്തരം പറയേണ്ടി വരുമെന്നും ലേഖനത്തിൽ പറയുന്നു.

Share this story