തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍ എംപി. കോവിഡ് 19 സാമൂഹികവ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തരൂരിന്റെ അടിയന്തിര ഇടപെടല്‍. തിരുവനന്തപുരം കോര്‍പറേഷന്‍, കോട്ടുകാല്‍, കരിംകുളം, പൂവാര്‍, കുളത്തൂര്‍ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലേക്കാണ് കിറ്റുകള്‍ ലഭ്യമാക്കുക.

ഇതിലേക്കായി തന്റെ ഫണ്ടില്‍ നിന്നും നേരത്തെ SCTIMST ടെസ്റ്റ് കിറ്റുകള്‍ക്കായി മാറ്റി വെച്ച തുകയില്‍ നിന്നും ഇരുപത്തിയഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ വിനിയോ​ഗിക്കാന്‍ അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം‌ നല്‍കി. ക്രിട്ടിക്കല്‍ കണ്ടൈനമെന്റ് സോണുകളായി പ്രഖ്യാപിച്ച തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണം എന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായി ആണ് ഇവ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയില്‍ ICMR approval ഉള്ള ഒരു റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് നിര്‍മ്മാതാവ് മാത്രമേ ഉള്ളു. ഒരു ദക്ഷിണകൊറിയന്‍ കമ്പനിയുടെ ഇന്ത്യയിലെ നിര്‍മ്മാണശാലയില്‍ ഉണ്ടാക്കുന്നവ ആണിത്. ഇന്ത്യയിലെ ദക്ഷിണകൊറിയന്‍ അംബാസഡറോട് സംസാരിച്ച്‌ ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെയാണ് നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. ഇക്കാര്യം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

Share this story