കണ്ണൂരിൽ കടലാക്രമണം: തീരപ്രദേശങ്ങൾ ഭീതിയിൽ!! കണ്ണൂരിലും തലശ്ശേരിയിലും പുതിയങ്ങാടിയിലും നാശനഷ്ടം!!

കണ്ണൂരിൽ കടലാക്രമണം: തീരപ്രദേശങ്ങൾ ഭീതിയിൽ!! കണ്ണൂരിലും തലശ്ശേരിയിലും പുതിയങ്ങാടിയിലും നാശനഷ്ടം!!

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തീരദേശ മേഖല കടലാക്രമണ ഭീതിയിൽ. ജില്ലയിൽ കണ്ണൂർ, തലശ്ശേരി, പുതിയങ്ങാടി എന്നിവിടങ്ങളിലാണ് കടലാക്രമണത്തെത്തുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടലേറ്റമുണ്ടാകുന്നതോടെ മണൽ ഒലിച്ചുപോകുന്നതിനാൽ തീരം കുറഞ്ഞ് വരുന്ന പ്രവണതയും കാണുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കടൽഭിത്തി നിർമാണം ശാസ്ത്രീയമായ രീതിയിൽ വേണമെന്നും നാട്ടുകാരിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം തീരദേശത്ത് ഭീതി വിതയ്ക്കുന്നതിനിടെയാണ് തീരദേശ വാസികളെ തേടി കടലാക്രമണ ഭീഷണിയുമെത്തുന്നത്. എന്നാൽ സ്ഥിതി ഗുരുതരമായാൽ തീരദേശത്ത് താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അധികൃതർക്കിടയിൽ ആശങ്കയാണുള്ളത്. കണ്ണൂരിൽ ആയിക്കരയ്ക്ക് സമീപത്ത് തയ്യിൽക്കടപ്പുറത്ത് ശക്തമായ തിരമാലകൾ രൂപമെടുത്തിരുന്നു. കടലാക്രമണം തടയുന്നതിനായി നിർമിച്ച സംരക്ഷണ ഭിത്തികൾ തകർന്നതോടെ വീടുകളിലേക്ക് വെള്ളം കയറായാതിരിക്കാനുള്ള മുൻകരുതലുകളാണ് തീരദേശ ജനത സ്വീകരിച്ചിട്ടുള്ളത്.

തലശ്ശേരിയിൽ തലായി മാക്കൂട്ടം മുതൽ പെട്ടിപ്പാലം വരെയുള്ള മേഖലകളിലാണ് ഞായറാഴ്ചത്തെ കടലാക്രമണത്തിന് പിന്നാലെ തിങ്കളാഴ്ചയും തിരമാലകൾ ഇരച്ചുകയറിയത്. ഈ സാഹചര്യത്തിൽ പ്രകൃതി ക്ഷോഭമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി നാലോളം സ്കൂളുകളാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്.

Share this story