വിവാദം വിളിച്ചുവരുത്തരുത്, ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിർത്തണം; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനോട് സിപിഎം

വിവാദം വിളിച്ചുവരുത്തരുത്, ദുരൂഹ വ്യക്തിത്വങ്ങളെ അകറ്റി നിർത്തണം; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനോട് സിപിഎം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുന്നറിയിപ്പുമായി സിപിഎം. വിവാദങ്ങൾ ക്ഷണിച്ചുവരുത്തരുത്. സൗഹൃദങ്ങളിൽ ജാഗ്രത വേണം. ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസിൽ കയറ്റരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നിർദേശം നൽകി.

സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എ കെ ജി സെന്ററിൽ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ യോഗം വിളിച്ചത്. ഓഫീസുകൾ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾക്കൊപ്പം പാലിക്കേണ്ട പെരുമാറ്റ രീതികളെ കുറിച്ചും കോടിയേരി പറഞ്ഞു കൊടുത്തു.

സർക്കാരിന്റെ പ്രതിച്ഛായ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ്. ആരോപണങ്ങൾക്ക് വഴിയൊരുക്കരുത്. വരും മാസങ്ങളിൽ ആരോപണങ്ങളും ആക്ഷേപങ്ങളും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത വേണമെന്നും തീരുമാനമെടുക്കുമ്പോൾ കൂടിയാലോചനകൾ അനിവാര്യമാണെന്നും കോടിയേരി ഓർമിപ്പിച്ചു.

Share this story