സ്വർണക്കടത്തിൽ യുഎഇ അറ്റാഷെക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ; കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

സ്വർണക്കടത്തിൽ യുഎഇ അറ്റാഷെക്കും പങ്കുണ്ടെന്ന് സന്ദീപ് നായർ; കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെക്കും പങ്കുണ്ടെന്ന് എൻ ഐ എ കസ്റ്റഡിയിലുള്ള സന്ദീപ് നായർ. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സന്ദീപ് നായർ ഇക്കാര്യം പറഞ്ഞത്. സ്വപ്‌നയെയും സന്ദീപിനെയും ഇന്നലെ രാത്രി മുതൽ കസ്റ്റംസ് സംഘം എൻ ഐ എ ഓഫീസിൽ വെച്ച് ചോദ്യം ചെയ്യുകയാണ്.

നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോഴും അറ്റാഷെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് സന്ദീപ് നായർ ചോദിച്ചിരുന്നു. അറ്റാഷെയുടെ അനുമതിയോടെയാണ് പല കാര്യങ്ങളും നടന്നത്. അറ്റാഷെയുടെ സ്വാധീനമില്ലാതെ പല നടപടികളും വിമാനത്താവളത്തിലടക്കം നടക്കില്ല. അതുകൊണ്ട് അറ്റാഷെ അറസ്റ്റ് ചെയ്യണമെന്നും സന്ദീപ് നായർ പറഞ്ഞിരുന്നു

സ്വപ്‌നയെയും സന്ദീപിനെയും ബംഗളൂരുവിൽ വെച്ചാണ് എൻ ഐ എ സംഘം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അറ്റാഷെ ഡൽഹി വഴി രാജ്യം വിട്ടിരുന്നു. അറ്റാഷെ എങ്ങനെ രാജ്യം വിട്ടുവെന്നതിലും ദൂരൂഹമായി തുടരുകയാണ്.

Share this story