കൊല്ലത്ത് പന്ത്രണ്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

കൊല്ലത്ത് പന്ത്രണ്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ

കൊല്ലം കുന്നിക്കോട് 12 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കഴിഞ്ഞ നാല് വർഷമായി ഇയാൾ തന്റെ മകളെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ പരാതിയിൽ നാൽപത് വയസ്സുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ശാരീരിക അസ്വസ്ഥതകൾ കുട്ടി കാണിച്ചതോടെയാണ് കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയം തോന്നിയ ഡോക്ടർ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാൻ നിർദേശിക്കുകയായിരുന്നു. പരിശോധനയിലാണ് ഡോക്ടറോട് കുട്ടി വിവരം തുറന്നു പറഞ്ഞത്

താലൂക്ക് ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരം അറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിന് പരാതി നൽകുകയുമായിരുന്നു

പ്രതിക്ക് അഞ്ച് മക്കളാണുള്ളത്. മാതാവിനോട് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ സ്വന്തം മകളെ തന്നെ പീഡിപ്പിച്ചിരുന്നത്.

Share this story