ഏഴ് വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതികളെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി

ഏഴ് വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതികളെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി

കോട്ടയത്ത് നിന്ന് ഏഴ് വർഷം മുമ്പ് കാണാതായ ദമ്പതികളെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി. കോട്ടയം കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പിൽ ടോം തോമസ്(36), ഭാര്യ റീജ തോമസ്(32) എന്നിവരെയാണ് കണ്ടെത്തിയത്. ഹോം സ്‌റ്റേ നടത്തുകയായിരുന്നു ഇവർ

കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ വിട്ടയച്ചു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ഇവർ നാടുവിട്ടത്. കാണാതായ സംഭവത്തിൽ കേസുള്ളതിനാലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.

ആലപ്പുഴയിൽ പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. ചെറിയ ഹോട്ടലും ഹോം സ്‌റ്റേയോട് അനുബന്ധിച്ച് ഇവർ നടത്തിയിരുന്നു.

 

Share this story