സ്വപ്‌നയുടെ ഇടപാടുകൾ തിരിച്ചറിഞ്ഞ് മാറ്റി നിർത്താത്തത് തന്റെ പിഴവെന്ന് ശിവശങ്കർ

സ്വപ്‌നയുടെ ഇടപാടുകൾ തിരിച്ചറിഞ്ഞ് മാറ്റി നിർത്താത്തത് തന്റെ പിഴവെന്ന് ശിവശങ്കർ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി തനിക്കുണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് എം ശിവശങ്കർ. അധികാര ദല്ലാൾ പണി തിരിച്ചറിഞ്ഞ് അകറ്റി നിർത്താത്തത് തന്റെ പിഴവാണ്. കള്ളക്കടത്ത് ഇടപാട് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും എൻ ഐ എ ഉദ്യോഗസ്ഥരോട് ശിവശങ്കർ ആവർത്തിച്ചു

സ്വപ്‌നയിൽ നിന്ന് 50,000 രൂപ വാങ്ങിയത് കടമായിട്ടാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ കടം വാങ്ങിയത് സത്യമാണ്. ഏതെങ്കിലും ഇടപാടിനുള്ള പ്രത്യൂപകാരമായിരുന്നില്ല അതെന്നും ശിവശങ്കർ പറഞ്ഞു

സ്‌പേസ് പാർക്കിലെ സ്വപ്‌നയുടെ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്. രണ്ടാം ദിവസമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഡിജിറ്റൽ തെളിവുകളുടെ അടക്കം സഹായത്തോടെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്

 

Share this story