മുന്നറിയിപ്പ് പുതുക്കി ദുരന്തനിവാരണ അതോറിറ്റി; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മുന്നറിയിപ്പ് പുതുക്കി ദുരന്തനിവാരണ അതോറിറ്റി; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് നൽകിയിരുന്നത്. എന്നാൽ മഴ മുന്നറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതുക്കുകയായിരുന്നു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

നാളെ മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്

 

Share this story